ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തില്ല: ഭീഷണിയുമായി ഉത്തരകൊറിയ വീണ്ടും

പോങ്‌യാങ്: അമേരിക്കയുടെ ഇടപെടലുകള്‍ അവസാനിക്കുന്നതു വരെ ആണവ പരീഷണങ്ങള്‍ നിര്‍ത്തില്ലെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. രാജ്യത്തിന്റെ ആണവായുധ പിന്‍ബലം വര്‍ധിപ്പിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് കൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധി സോക് ചോല്‍ വണ്‍ പറഞ്ഞു. ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് കിംജോങ് ഉന്‍ ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് വണിന്റെ വെളിപ്പെടുത്തല്‍. ഉത്തരകൊറിയന്‍ സൈന്യത്തിന്റെ 85-ാം വാര്‍ഷികത്തില്‍ നടന്ന ശക്തിപ്രകടനം യു.എസ് പ്രസിഡന്റിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

SHARE