ഫെഡറര്‍ വീണു; ജോക്കോവിച്ചിന് വിംബിള്‍ഡണ്‍ കിരീടം

ഫെഡറര്‍ വീണു; ജോക്കോവിച്ചിന് വിംബിള്‍ഡണ്‍ കിരീടം

ലണ്ടന്‍: അഞ്ച് സെറ്റ് നീണ്ട പൊരാട്ടത്തില്‍ റോജര്‍ ഫെഡററെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം നേടുന്നത്. ഫെഡററുടെ രണ്ട് മാച്ച് പോയിന്റുകള്‍ തകര്‍ത്തായിരുന്നു ജോക്കോവിച്ചിന്റെ നേട്ടം. സ്‌കോര്‍ 7-6, 1-6, 7-6, 4-6, 1-3, 1-2. നാല് മണിക്കൂറും 55 മിനിറ്റും നീണ്ടു നിന്നതായിരുന്നു ഫൈനല്‍.

ഫെഡററുമായിട്ടുള്ള കഴിഞ്ഞ മത്സരങ്ങള്‍ പോലെ ഒട്ടും ആധികാരികമായിരുന്നില്ല ലോക ഒന്നാം നമ്പറിന്റെ പ്രകടനം. ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ടൈബ്രേക്കിലേക്ക് പോവേണ്ടി വന്നു ജോക്കോവിച്ചിന്. രണ്ടാം സെറ്റ് സ്വിസ് മാസ്റ്റര്‍ ജോക്കോയെ നോക്കുകുത്തിയാക്കി. സെറ്റ് 1-6ന് ഫെഡറര്‍ക്ക്.

എന്നാല്‍ മൂന്നാം സെറ്റും ടൈബ്രേക്കിലൂടെ ജോക്കോ സ്വന്തമാക്കി. നാലാം സെറ്റില്‍ ഫെഡറര്‍ തിരിച്ചുവന്നു. നിര്‍ണായകമായ അവസാന സെറ്റില്‍ രണ്ട് തവണ മാച്ച് പോയിന്റുള്ള അവസരമുണ്ടായിന്നു ഫെഡര്‍ക്ക്. എന്നാല്‍ 37കാരന് മുതലാക്കാനിയില്ല. കൈവിട്ടത് 21ാം ഗ്രാന്‍ഡ്സ്ലാം കിരീടം.

NO COMMENTS

LEAVE A REPLY