എന്‍.പി.ആറിന് പൗരത്വ രജിസ്റ്ററുമായി ബന്ധമുണ്ട്; അമിത് ഷായുടെ വാദം തള്ളി കേന്ദ്രമന്ത്രി

ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങള്‍ക്ക് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായം തള്ളി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജനസംഖ്യാ രജിസ്റ്ററിലെ ചില വിവരങ്ങള്‍ പൗരത്വ പട്ടികക്ക് വേണ്ടി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ ജനസഖ്യാ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്.

SHARE