കോവിഡ് ബാധിച്ചു മരിച്ച നുഐമാന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് പുത്തൂര്‍മഠം സ്‌കൂള്‍ അധ്യാപകര്‍

കോവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ച കോഴിക്കോട് പെരുമണ്ണ സ്വദേശി നുഐമാന്റെ കുടുംബത്തിന് സഹായവുമായി പുത്തൂര്‍മഠം എ.എം.യു.പി സ്‌കൂളിലെ അധ്യാപകര്‍. നുഐമാന്റെ മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും അധ്യാപകര്‍ ഏറ്റെടുത്തു. മുന്നോട്ടുള്ള ജീവിതത്തിലും ഈ കുടുംബത്തിനൊപ്പം എന്നുമുണ്ടാകുമെന്നും അധ്യാപകര്‍ പറഞ്ഞു.

മൂന്നു മക്കളും രോഗികളായ ഭാര്യയും അനിയന്മാരും ഉമ്മയും ആണ് നുഐമാന്റെ കുടുംബം. എല്ലാവരുടെയും ആശ്രയമായിരുന്ന നുഅയ്മാന്റെ മരണം ഈ കുടുംബത്തെ ദുരിതത്തിലാക്കി. ഈ ദുരിതം മനസിലാക്കിയാണ് അധ്യാപകര്‍ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

കോവിഡ് ബാധിച്ചു മരിച്ച നുഐമാന്റെ മൃതദേഹം കുവൈത്തില്‍ തന്നെ ഖബറടക്കിയിരുന്നു.

SHARE