തരൂരിനെ വെല്ലും ഇംഗ്ലീഷില്‍ ഈ മുത്തശ്ശി; വൈറലായി വീഡിയോ

ഒരു മുത്തശ്ശിയുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ശശി തരൂരിനെ വെല്ലുന്നതാണ് മുത്തശ്ശിയുടെ ഇംഗ്ലീഷ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മഹാത്മ ഗാന്ധിയെ കുറിച്ച് മുത്തശ്ശി ഗംഭീരമായി ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഐപിഎസ് ഓഫീസര്‍ അരുണ്‍ ബോത്രയാണ് മുത്തശ്ശി ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭാഗ്‌വാണി ദേവി എന്ന ഗ്രാമീണ സ്ത്രീയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. മഹാത്മാ ഗാന്ധി ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യനും ലളിതമായ ജീവിതം കൊണ്ടുപോകുന്ന മനുഷ്യനുമായിരുന്നു എന്നാണ് ഭഗ്മവാണി ദേവി ഇംഗ്ലീഷില്‍ പറയുന്നത്. 36 സെക്കന്റുള്ള വിഡിയോയില്‍ ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്നും അഹിംസാവാദിയാണെന്നും പറയുന്ന മുത്തശ്ശി പേര് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്. മണിക്കൂറുകള്‍ക്കകം മൂന്നുലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

SHARE