കേരള കോണ്‍ഗ്രസിലെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും-ഉമ്മന്‍ ചാണ്ടി

കോട്ടയം: കേരള കോണ്‍ഗ്രസിലെ വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് ഉമ്മന്‍ചാണ്ടി. പ്രതിസന്ധി മറികടക്കണമെന്നാണ് യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും അംഗങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നിലവില്‍ യു.ഡി.എഫിനകത്ത് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. എല്ലാവരും ഒരുമിച്ച പോവണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം അതിനുള്ള ശ്രമങ്ങള്‍ ഉറപ്പായും നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

SHARE