കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം

ഗോള്‍ഡ് കോസ്റ്റ്: കരാര സ്‌റ്റേഡിയം രണ്ടര മണിക്കൂര്‍ കണ്ണടച്ചില്ല-വിസ്മയം നിറഞ്ഞ ഓസീസ് കാഴ്ച്ചകളിലൂടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം. മഴയുടെ നനവിലും എലിസബത്ത് രാജ്ഞിയുടെ അഭാവത്തില്‍ മകന്‍ ചാള്‍സ് രാജകുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ച ഗെയിംസില്‍ ഇന്ന് മുതല്‍ പോരാട്ടങ്ങളാണ്. ഓസീസ് സംസ്‌ക്കാരത്തിന്റെ വര്‍ണ ചിത്രങ്ങള്‍ നിറഞ്ഞ കലാപരിപാടികള്‍ക്ക് ശേഷം നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഒളിംപ്യന്‍ പി.വി സിന്ധു ഇന്ത്യന്‍ സംഘത്തെ നയിച്ചു. സ്‌ക്കോട്ട്‌ലാന്‍ഡായിരുന്നു മാര്‍ച്് പാസ്റ്റില്‍ ആദ്യം അണിനിരന്നത്. പിറകെ ഇംഗ്ലണ്ടും. ഇന്ത്യന്‍ സംഘത്തിന് നിറഞ്ഞ കൈയ്യടി ലഭിച്ചപ്പോള്‍ ഏറ്റവുമൊടുവിലെത്തിയ ആതിഥേയരായ ഓസീസ് സംഘത്തിനായിരുന്നു നിലക്കാത്ത പിന്തുണ