ബി.എസ്.എന്‍.എല്‍ രാജ്യത്ത് ഒരുലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ ബി.എസ്.എന്‍.എല്‍ രാജ്യവ്യാപകമായി ഒരു ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗുജറാത്തിലെ ഉദ്‌വാദ വില്ലേജില്‍ സൗജന്യ വൈഫൈ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഗ്രാമപ്രദേശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുക. സ്വകാര്യ പങ്കാളിത്തത്തോടെ അതിവേഗത്തില്‍ പദ്ധതി പൂര്‍ത്തിയാക്കും. നിലവില്‍ രാജ്യത്ത് 18000 ബി.എസ്.എന്‍.എല്‍ ഹോട്ട് സ്‌പോട്ടുകള്‍ നിലവിലുണ്ടെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

സൗജന്യ ഡാറ്റയും വോയ്‌സും ലഭ്യമാക്കുക വഴി വളരെ വേഗത്തിലുള്ള ഡിജിറ്റല്‍ സാക്ഷരതയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

SHARE