ഇതരസംസ്ഥാന തൊഴിലാളിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂര മര്‍ദനം

തിരുവനന്തപുരം വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂര മര്‍ദനം. ഝാര്‍ഖണ്ഡ് സ്വദേശി ഗൗതം മണ്ഡലിനാണ് മര്‍ദനമേറ്റത്. സുരേഷ് എന്ന ഓട്ടോ ഡ്രൈവറാണ് മര്‍ദിച്ചത്. സംഭവം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്തുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ മര്‍ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ച് വാര്‍ത്തയായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

മൊബൈല്‍ റീചാര്‍ജ് കടയിലെത്തിയ ഗൗതം മണ്ഡലിന്റെ ദേഹത്ത് അക്രമി ഓട്ടോ പുറകോട്ടെടുത്തപ്പോള്‍ തട്ടുകയായിരുന്നു. ഇതിനെച്ചൊല്ലിയാണ് തര്‍ക്കം ആരംഭിക്കുന്നത്. തുടര്‍ന്ന് ആധാര്‍ അടക്കം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ച് ഇയാള്‍ ഗൗതമിനെ തുടര്‍ച്ചയായി മുഖത്ത് മര്‍ദിക്കുകയായിരുന്നു. എന്നാല്‍ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി വീട്ടുകാര്‍ അറിയിച്ചതായി പൊലീസ് പറയുന്നു.

SHARE