ഒറ്റമശേരി ഇരട്ടക്കൊലക്കേസ്: അഞ്ചുപേര്‍ക്ക് ജീവപര്യന്തം

ആലപ്പുഴ: ചേര്‍ത്തല ഒറ്റമശേരി ഇരട്ടക്കൊലക്കേസില്‍ അഞ്ചുപ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും. പട്ടണക്കാട് പോള്‍സണ്‍, സഹോദരന്‍ താലിഷ്, ചേര്‍ത്തല സ്വദേശി സിബു, തണ്ണീര്‍മുക്കം സ്വദേശി അജേഷ് സഹോദര!ന്‍ ബിജീഷ് എന്നിവര്‍ക്കാണ് ശിക്ഷ.

ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പട്ടണക്കാട് സ്വദേശികളായ ജോണ്‍സണ്‍, സുബിന്‍ എന്നിവരെ ബൈക്കില്‍ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

SHARE