പൗരത്വ സംവാദത്തിന് തന്നെ വിളിക്കൂ; അമിത്ഷായെ വെല്ലുവിളിച്ച് ഉവൈസി

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കരീംനഗറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഉവൈസിയുടെ പ്രസ്താവന.

രാഹുലിനേയും മമതയേയും സി.എ.എ സംബന്ധിച്ച് സംവാദത്തിന് അമിത് ഷാ വെല്ലുവിളിക്കുകയാണ്. അവരെ ക്ഷണിക്കുന്നതിന് പകരം തന്നെ ഷാ സംവാദത്തിന് ക്ഷണിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. ബി.ജെ.പിയെ ജനങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഉവൈസി പറഞ്ഞു.

നേരത്തെ സി.എ.എയെ സംബന്ധിച്ച് മമത ബാനര്‍ജിയേയും രാഹുല്‍ ഗാന്ധിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.