ബി.ജെ.പിയില്‍ മത്സരിക്കുന്നത് അധിക്ഷേപിക്കുന്നതിന് തുല്യം; തുറന്നടിച്ച് പിജെ കുര്യന്‍

പത്തനംത്തിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന രീതിയിലുള്ള തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് പി ജെ കുര്യന്‍. സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. അത് വേണ്ട എന്ന പറഞ്ഞ ആളാണ്. ബി ജെ പിയില്‍ മല്‍സരിക്കുമെന്ന് രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിഷേപിക്കുന്നതിന് തുല്യമാണെന്നും പിജെ കുര്യന്‍ വ്യക്തമാക്കി.

ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നല്ല. തെറ്റായ പ്രചാരണം മര്യാദകേടാണ്. ഇത് നടത്തുന്നത് ആരാണെന്ന് കണ്ടെത്തണമെന്ന് പി ജെ കുര്യാന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ യുഡിഎഫ് വമ്പന്‍ വിജയം കരസ്ഥമാക്കുമെന്നും അത് കൂടുതല്‍ വോട്ടോടെയായിരിക്കുമെന്നും പി ജെ കുര്യന്‍ പറഞ്ഞു.