മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി

രാജ്യദ്രോഹക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് റദ്ദാക്കി. ലാഹോര്‍ ഹൈക്കോടതിയാണ് വിധി റദ്ദാക്കിയത്. പ്രത്യേക കോടതി രൂപവത്കരിച്ചത് നിയമ വിരുദ്ധമായാണെന്നും ഹൈക്കോടതി കണ്ടെത്തി.

ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബര്‍ 17നാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പാകിസതാന്‍ മുസ്‌ലിം ലീഗ് നവാസ് സര്‍ക്കാര്‍ 2013 ല്‍ ഫയല്‍ചെയ്ത കേസിലായിരുന്നു വിധി. 1999 ല്‍ പട്ടാള അട്ടിമറിയിലൂടെ മുഷഫറ് പുറത്താക്കിയ നവാസ് ഷെരീഫ് 2013 ല്‍ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതോടെയാണ് മുഷറഫിനെതിരെ കേസെടുത്തത്. പ്രത്യേക കോടതി പിന്നീട് മുഷറഫിന് വധശിക്ഷ വിധിക്കുകയായിരുന്നു.