ഇന്ത്യ-പാക് സംഘര്‍ഷം; സംഝോധ എക്‌സ്പ്രസ് സര്‍വ്വീസ് പിന്‍വലിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലൂടെ സര്‍വീസു നടത്തുന്ന തീവണ്ടിയായ സംഝോധ എക്‌സ്പ്രസിന്റെ സര്‍വ്വീസ് പാകിസ്ഥാന്‍ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വ്വീസ് നിര്‍ത്തി വെക്കുന്നതായാണ് അറിയിപ്പ്. വ്യോമഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്.

16 യാത്രക്കാരുമായി യാത്ര പുറപ്പെടാനൊരുങ്ങുന്നതിന് മുമ്പായാണ് സര്‍വ്വീസ് റദ്ദാക്കുന്നത്. 6 എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്‌സ്പ്രസ്. 1976 ജൂലൈ 22 നാണ് സംഝോധ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്. 1971-ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സര്‍വ്വീസ് ആരംഭിച്ചത്.

ഇന്ത്യ പാക് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാക്കിസ്ഥാനിലെ വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് ഇസ്‌ലാമാബാദ്, കറാച്ചി, ലാഹോര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ദേശീയ വിമാന കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നു. യുഎഇയില്‍ നിന്നും ഒമാനില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

SHARE