പ്രളയത്തിന്റെ ഭീകരത ജനങ്ങളിലെത്തിക്കാന്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി മാധ്യമപ്രവര്‍ത്തകന്‍

പാകിസ്താനില്‍ നിലവില്‍ ഉള്ള പ്രളയത്തിന്റെ ഭീകരത ജനങ്ങളിലെത്തിക്കാന്‍ അതിസാഹസികമായി കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി മാധ്യമപ്രവര്‍ത്തനം നടത്തുന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ജി ടിവി റിപ്പോര്‍ട്ടറായ അസദര്‍ ഹുസൈനാണ് സമൂഹമാധ്യമങ്ങളിലെ താരം. സിന്ദ് പ്രവശ്യയിലെ ജലനിരപ്പ് അറിയിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് അസദര്‍ പറയുന്നു. എന്നാല്‍ അസദറിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിട്ടുള്ളത്.

SHARE