ഓസ്‌ട്രേലിയക്കെതിരെ പാകിസ്താന് വിജയലക്ഷ്യം 308 റണ്‍സ്. നന്നായി തുടങ്ങിയ ഓസ്‌ട്രേലിയ അവസാന ഓവറുകളില്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

എന്നാല്‍ 400 റണ്‍സ് വരെ ഓസ്‌ട്രേലിയ നേടും എന്ന നിലയില്‍ നിന്ന് മുഹമ്മദ് അമീറിന്റെ മികച്ച ബോളിങ് പ്രകടനമാണ് ഓസ്‌ട്രേലിയയെ 307 ഒതുക്കിയത്. 10 ഓവറില്‍ നിന്ന് 30 റണ്‍സ് മാത്രം നല്‍കി അമീര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ ഫിഞ്ചിന്റെ അര്‍ധസെഞ്ച്വറി ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീഡി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.