രാഷ്ട്രപതിക്ക് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച് പാകിസ്താന്‍

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്ഥാന്‍ നിഷേധിച്ചു. വിഷയത്തില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഏകപക്ഷീയമായ ഇത്തരം നിലപാടുകള്‍ ഗുണം ചെയ്യില്ലെന്ന് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ച്ചയാണ് ഒന്‍പത് ദിവസത്തെ വിദേശ സന്ദര്‍ശത്തിന് രാഷ്ട്രപതി യാത്രതിരിക്കുന്നത്. ഐസ്‌ലാന്റ്റിന് പുറമെ സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്. ബാലക്കോട്ട് മിന്നലാക്രമണത്തിന് ശേഷം അടച്ച വ്യോമപാത ജൂലൈ പകുതിയോടെയാണ് പാകിസ്ഥാന്‍ തുറന്നത്.