പാക്കിസ്താനിലെ ക്വറ്റയില്‍ ഭീകരാക്രമണം; 60പേര്‍ മരിച്ചു

ക്വറ്റ: പാക്കിസ്താനിലെ ക്വറ്റയിലെ ബലൂചിസ്താന്‍ പോലീസ് ട്രെയിനിങ് അക്കാദമിക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 60പോലീസ് ട്രെയിനികള്‍ കൊല്ലപ്പെട്ടു. 116പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം. മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

പോലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമികളെ സുരക്ഷാസേന വധിച്ചു. ഭീകരാക്രമണം നടക്കുന്ന സമയത്ത് ഏകദേശം 700 ട്രെയിനികള്‍ അക്കാദമിയിലുണ്ടായിരുന്നു.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ ജാംഗ്വി ഭീകരരാണെന്നാണ് സംശിക്കുന്നത്.

SHARE