ബൈക്കില്‍ നിന്ന് വീണവരുടെ മേല്‍ ബസ് കയറി രണ്ടുപേര്‍ മരിച്ചു

പാലക്കാട്: കഞ്ചിക്കോട് ബൈക്കില്‍ നിന്ന് വീണവരുടെ മേലെ ബസ് കയറി രണ്ടുപേര്‍ മരിച്ചു. കഞ്ചിക്കോട് കെഎന്‍ പുതൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. പല്ലശ്ശേന മീന്‍കുളത്തി ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പല്ലശേനയിലേക്കുള്ള യാത്രക്കിടെ ബൈക്കില്‍ നിന്ന് വീണ ഇവരുടെ മേലെ സ്വകാര്യബസ് പാഞ്ഞുകയറുകയായിരുന്നു.

SHARE