പൗരത്വനിയമത്തിനെതിരെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി

ചണ്ഡിഗഢ്:പൗരത്വഭേദഗതി നിയമത്തിനെതിരെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി. ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. രണ്ട് ദിവസത്തേക്ക് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.

പൗരത്വനിയമത്തിനെതിരെ പ്രമേയം കൊണ്ടുവരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതര അടിത്തറക്കും എതിരാണ് പൗരത്വ നിയമമെന്ന് പ്രമേയത്തില്‍ പഞ്ചാബ് വ്യക്തമാക്കി. പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. കേരളമാണ് ആദ്യമായി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്.

SHARE