പാരച്ചൂട്ടുകള്‍ കൂട്ടിയിടിച്ചു; താഴെ വീണ് ഒരാള്‍ മരിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

മെക്‌സികോ സിറ്റി: പാരച്ചൂട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മെക്‌സികോയിലെ ബീച്ചിലാണ് പാരാഗ്ലൈഡിംഗിനിടെ അപകടമുണ്ടായത്. ആകാശത്ത് വച്ച് കൂട്ടിമുട്ടി അപകടമുണ്ടായതിനെ തുടര്‍ന്ന് ഉര്‍സുല ഫെര്‍ണാണ്ടസ്(47) എന്ന വിനോദ സഞ്ചാരി മരിക്കുകയായിരുന്നു. മെക്‌സിക്കോ സിറ്റി സ്വദേശിനിയാണ് ഉര്‍സുല.

ശനിയാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. രണ്ട് പാരച്ചൂട്ടുകള്‍ തമ്മില്‍ ഇടിച്ച് താഴെ വീണ് മരണം സംഭവിക്കുകയായിരുന്നു. ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരും.അപകടം നടന്ന ഉടനെ ഇവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുകഴിഞ്ഞു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ പരാഗ്ലൈഡര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

SHARE