മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രോഗി നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.
മയ്യിലില്‍ താമസിച്ചുവരുന്ന തമിഴ്നാട് സ്വദേശി മുരുകനാണ് മരിച്ചത്. 37 വയസായിരുന്നു. വീണ് പരിക്കേറ്റ നിലയില്‍ മുരുകനെ 23ന് 108 ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സര്‍ജറി വാര്‍ഡിലും ഓര്‍ത്തോ വാര്‍ഡിലുമായി ചികിത്സയിലായിരുന്ന ഇയാളെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടയിലാണ് വൈകുന്നേരം 4.45 ന് നാലാം നിലയില്‍ നിന്നും മുരുകന്‍ താഴേക്ക് ചാടിയത്.
ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും അധികം താമസിയാതെ മരണപ്പെട്ടു. ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE