ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 6,000 ത്തിലധികം മരണങ്ങള്‍; മരണത്തിന്റെ വേഗതകണ്ട് ഞെട്ടി ഡോക്ടര്‍മാരും നഴ്സുമാരും

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപന നിയന്ത്രണങ്ങള്‍ ആവുന്നത്ര കര്‍ശനമാക്കിയിട്ടും ഭീതിയില്‍ നിന്നും വിട്ടുമാറാനാവാതെ ലോകരാജ്യങ്ങള്‍. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ കൊറോണ സ്ഥിരീകരണം 15, ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം ലോകത്താകെ ഇതേവരെ 15,15,719 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. മരണസംഖ്യ 88,502 ആയി ഉയര്‍ന്നു.

അതേസമയം, അമേരിക്കയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും 2000 ത്തോളം പേര്‍ മരിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക്. യുഎസില്‍ ഇതിനകം 14,795 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള യുഎസില്‍ രോഗികളുടെ എണ്ണം 4,35000 കടന്നു. ചൈനയിലെ വുഹാന് പിന്നാലെ കോവിഡ് പൊട്ടിത്തെറിയുടെ പുതിയ പ്രഭവകേന്ദ്രമായി മാറിയ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ പുറത്തുവരുന്നത്. 6,000-ത്തിലധികം മരണങ്ങളും 1,38,000-ത്തിലധികം അണുബാധകളും ന്യൂയോര്‍ക്കിലാണ്. ന്യൂജേഴ്സിയില്‍ 1,500 മരണങ്ങളും 48,000 ത്തോളം അണുബാധകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെ സമ്പന്ന നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിലെ മരണത്തിന്റെ വേഗത കണ്ട് ഡോക്ടര്‍മാരും നഴ്സുമാരും ഞെട്ടിപ്പോയെന്ന് റോയിട്ടേയ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“മരണം സംഭവിക്കുന്നത് പ്രായമായവര്‍ക്കോ ആരോഗ്യപരമായ അവസ്ഥയിലുള്ള രോഗികളോ അല്ല. രോഗവുമായെത്തുന്നവര്‍ ആദ്യ മിനിറ്റുകളില്‍ സുഖമായിരിക്കുന്നു, എന്നാല്‍ അടുത്ത നിമിഷം മരണവാതില്‍ക്കലെത്തുന്നു”, ന്യൂയോര്‍ക്കിലെ ഡോക്ടര്‍മാരും നഴ്സുമാരും ആശങ്ക പങ്കുവെച്ചു.

“ഇതാര്‍ക്കും സംഭവിക്കാം ചെറുപ്പക്കാര്‍ക്കും ആരോഗ്യമുള്ളവര്‍ക്കും ഇത് സംഭവിക്കാം. രോഗികള്‍ക്ക് സുഖമായിരുക്കുകയാവും, നല്ല രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു, എന്നാല്‍ നമ്മള്‍ ഒന്നു തിരിഞ്ഞുനോക്കുമ്പഴേക്കും അവര്‍ ചലനമറ്റവരായിക്കാണും…” ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലെ നേഴ്‌സ് ഡയാന ടോറസ് പ്രതികരിച്ചു. എനിക്ക് മാനസികമായി തകര്‍ന്ന അവസ്ഥിയിലാണ്, അവരുടെ മുറിയില്‍ നിന്ന് പുറത്തേക്ക് നടക്കാന്‍ ഭയപ്പെടുന്നു, ഡയാന ടോറസ് കൂട്ടിച്ചേര്‍ത്തു. യുഎസില്‍ തുടരുന്ന മരണത്തിന്റെ വേഗതയില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഞെട്ടിയിരിക്കുകയാണ്.

ആള്‍നാശത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്ന അമേരിക്കയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടാം ദിവസവും രണ്ടായിരത്തോളം പേരാണ് യുഎസില്‍ മാത്രം മരിച്ചത്. യുഎസില്‍ മരിച്ചവരില്‍ 11 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. മറ്റൊരു 16 ഇന്ത്യക്കാര്‍ യുഎസില്‍ അണുബാധയ്ക്ക് പോസിറ്റീവ് പരീക്ഷിച്ചു.

SHARE