പേരാവൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം

പേരാവൂര്‍:ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ടൗണ്‍ വാര്‍ഡില്‍ എല്‍ഡിഎഫിന്റെ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു.യുഡിഎഫിലെ പൂക്കോത്ത് സിറാജാണ് വിജയിച്ചത്.ആകെ പോള്‍ ചെയ്ത വോട്ട് 1138.അതില്‍ 742 വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 360 വോട്ടും ബിജെപി സ്ഥാനാര്‍്ത്ഥിക്ക് അഞ്ച് വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 31 വോട്ടും ലഭിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് 585 വോട്ടായിരുന്നു ലഭിച്ചത്.യുഡിഎഫിനു 532 വോട്ടും ബിജെപിക്ക് ആറു വോട്ടും.കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പൂക്കോത്ത് സിറാജ് രാജിവെച്ച് ലീഗില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

കോഴിക്കോട് കൊടുവള്ളി നഗരസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തലപ്പെരുമണ്ണ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സറീന റഫീഖിന് (മുസ്‌ലിം ലീഗ്) ഉജ്വല ജയം. 97 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് വിജയിച്ചിരിക്കുന്നത്.പേരാവൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വിജയം

SHARE