പെരിയ ഇരട്ടക്കൊലപാതകം; ഒരാള്‍ കൂടി കസ്റ്റഡിയില്‍

കാസര്‍കോട് പെരിയയില്‍ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. കാസര്‍കോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. കേസില്‍ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ ഡ്രൈവര്‍ ആണ് മുരളി.

കൊല നടത്തിയ ശേഷം മുരളിയുടെ സഹായത്താലാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ ഏഴാം പ്രതിയായ ഗിജിന്റെ അച്ഛന്‍ ശാസ്ത ഗംഗാധരന്റെ ഡ്രൈവറായ മുരളി കൊല നടത്തിക്കഴിഞ്ഞ് പ്രതികളെ വാഹനത്തില്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.
കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായിരുന്നു. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനാണ് ഒന്നാം പ്രതി. കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഒരാള്‍ കൂടി കസ്റ്റഡിയിലാകുന്നത്.

SHARE