പെരിയ ഇരട്ടക്കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിപിഎം പ്രവര്‍ത്തകരായ ഒന്‍പതാം പ്രതി മുരളി,10-ാംപ്രതി രഞ്ജിത്ത്, 11-ാംപ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.