തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി

ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധവന. ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായി ആറാം ദിവസമാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. ആറു ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധനയ്ക്ക് പ്രധാന കാരണം. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

NO COMMENTS

LEAVE A REPLY