പെട്രോൾ പമ്പുകൾ ജനതാ കര്‍ഫ്യൂ ദിനത്തിലും തുറന്നു പ്രവർത്തിക്കും

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച് പി സി എൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ജനതാ കർഫ്യു ദിനമായ നാളെ (22-3-2020 ഞായർ) രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണെന്നു എണ്ണക്കമ്പനികളുടെ കേരളാ സംസ്ഥാനതല കോർഡിനേറ്ററും ഇന്ത്യൻ ഓയിൽ കേരളയുടെ സംസ്ഥാന തലവനും ജനറൽ മാനേജറുമായ വി സി അശോകൻ അറിയിച്ചു.

പെട്രോൾ പമ്പുകളിൽ നാമമാത്രമായ ജീവനക്കാരെ ഉണ്ടായിരിക്കുകയുള്ളൂ. ഒഴിവാക്കാനാവാത്ത അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടിയാണ് പമ്പുകൾ തുറക്കുക. പതിവ് ഉപഭോഗം കർഫ്യു സമയത്ത് ഒഴിവാക്കേണ്ടതാണ്. എന്നിരുന്നാലും രാവിലെ 7 മണിക്ക് മുൻപും രാത്രി 9 മണിക്ക് ശേഷവും പമ്പുകൾ പതിവ് പോലെ പ്രവർത്തിക്കും.

SHARE