സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ന് ഏറ്റവും ഉയര്‍ന്ന കണക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.. കാസര്‍ഗോഡ്18,പാലക്കാട്16,കണ്ണൂര്‍10,മലപ്പുറം8,തിരുവനന്തപുരം7,തൃശൂര്‍7,കോഴിക്കോട്6,പത്തനംതിട്ട6,കോട്ടയം3,കൊല്ലം1,ഇടുക്കി1,ആലപ്പുഴ1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് പോസിറ്റീവായ കണക്കുകള്‍.മൂന്ന് പേരാണ് ഇന്ന് രോഗമുക്തരായത്.

അതേസമയം, ഒരു മരണം കൂടിയുണ്ടായി. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും 22 ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തിയതാണ്.

SHARE