മുന്നണി മര്യാദ പാലിച്ചില്ല; സിപിഐക്കെതിരെ പി.ബിയില്‍ ആഞ്ഞടിച്ച് പിണറായി വിജയന്‍

മുന്നണി മര്യാദ പാലിച്ചില്ല; സിപിഐക്കെതിരെ പി.ബിയില്‍ ആഞ്ഞടിച്ച് പിണറായി വിജയന്‍

ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാര്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ ചേര്‍ന്ന അവലൈബിള്‍ പി.ബി യോഗത്തിലാണ് കഴിഞ്ഞ ദിവസത്തെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐക്കെതിരെ രംഗത്തുവന്നു. മുന്നണി മര്യാദ പാലിക്കുന്നതില്‍ സിപിഐ പരാജയപ്പെട്ടതായി പിണറായി വിജയന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദിയുണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നടപടിക്ക് മറുപടി നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പി.ബി ചുമതലപ്പെടുത്തി.
ഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പി.ബി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ആറു പേരാണ് പങ്കെടുത്തിരുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

NO COMMENTS

LEAVE A REPLY