മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ എലത്തൂര്‍ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം

കോഴിക്കോട്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാസംരക്ഷ സമിതിയുടെ നിമയപരമായ അനുമതിയോടെ നടത്തുന്ന അനൗണ്‍സ്‌മെന്റ് വാഹനം കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഎം. വാഹനം പിടിച്ചെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂര്‍ പൊലിസ് ഓഫിസര്‍ക്കെതിരെയും, പൊലിസുകാരനെതിരെയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.എം.കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എലത്തൂര്‍ പൊലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

SHARE