സമരം തീര്‍ക്കാന്‍ കാനം പങ്ക് വഹിച്ചില്ല; സി.പി.എം കേന്ദ്രകമ്മിറ്റി ഇടപെട്ടില്ല

സമരം തീര്‍ക്കാന്‍ കാനം പങ്ക് വഹിച്ചില്ല; സി.പി.എം കേന്ദ്രകമ്മിറ്റി ഇടപെട്ടില്ല

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ടുവെന്ന വാര്‍ത്തകളെ തള്ളിയും സി.പി.എം കേന്ദ്രകമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിശദമാക്കിയും മുഖ്യമന്ത്രി പിണറായി വിജയന്‍. കാനം രാജേന്ദ്രന്‍ സമരം തീരുന്നതില്‍ ഒരു പങ്കും വഹിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ കാനം സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചില്ലേ എന്നുള്ള ചോദ്യത്തിന് തന്നോട് കാനം സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.
ജിഷ്ണു പ്രണോയിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിയെ ഒരു അഭിഭാഷകന്‍ കാണാന്‍ ചെന്നിരുന്നു. ഇയാള്‍ കാണാന്‍ അനുവാദം ചോദിച്ചപ്പോള്‍ സീതാറാം തന്നെ വിളിച്ചു ചോദിച്ചിരുന്നു. തനിക്ക് അയാളെ അറിയില്ലെന്നും നിങ്ങള്‍ സംസാരിക്കൂവെന്നാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമരത്തിന്റെ സൂത്രധാരനായ ജിഷ്ണുവിന്റെ അമ്മാവന്‍ ഒരാളുണ്ട്. അയാള്‍ പറഞ്ഞതില്‍ നിന്നും ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്നു. ഇയാളെ വിളിച്ച് സംസാരിക്കാന്‍ പറയണമെന്നുള്ള നിര്‍ദേശവുമാണ് താന്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY