അതിഥി തൊഴിലാളികള്‍ക്ക് സൗകര്യമൊരുക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

ലോക്ഡൗണ്‍ മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടൊപ്പം സന്നദ്ധ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം . പി പറഞ്ഞു . കോവിഡ് 19 ലോകമാസകലം വ്യാപിച്ച സാഹചര്യത്തില്‍ ഇതിനെ നിയന്തിക്കുന്നതിന് എല്ലാ രാജ്യങ്ങളും പാടുപെടുന്ന കാഴ്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് .

കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തത്തോടെ മാത്രമേ ഇതിനെ പൂര്‍ണ്ണ മായി നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു . പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അതത് രാജ്യങ്ങളിലെ കെ.എം.സി.സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക് ഡൗണ്‍ മൂലം കുടുങ്ങിയവര്‍ ക്കായി എ . ഐ . കെ . എം . സി . സിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടൊപ്പം നാട്ടുകാരും അയല്‍വാസികളും തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു

SHARE