പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് തീം വീഡിയോ വൈറല്‍

മലപ്പുറത്തെ ഓരോ വ്യക്തിക്കും ഒരു മനസ്സടുപ്പമുണ്ട് പി.കെ കുഞ്ഞാലിക്കുട്ടിയോട്; അവര്‍ ഓരോരുത്തര്‍ക്കും എപ്പോഴും തൊട്ടടുത്തുള്ള ഒരാള്‍. തലമുറകള്‍ വ്യത്യാസമില്ലാത്ത ആ ആത്മബന്ധമാണ് അദ്ദേഹത്തിന്റെ കരുത്ത്#എല്ലാവർക്കും_സമ്മതൻ#മലപ്പുറത്തിൻ_പ്രിയങ്കരൻ

UDF Campaign Malappuram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಮಾರ್ಚ್ 18, 2019

മലപ്പുറം ലോക്‌സഭാ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ തീം വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിനാളുകളാണ് വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും കണ്ടത്.

‘ഏവര്‍ക്കും സമ്മതന്‍, മലപ്പുറത്തിന്‍ പ്രിയങ്കരന്‍’ എന്ന പ്രചരണ വാചകത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹൃസ്വചിത്രം ഇന്നാണ് പുറത്തിറക്കിയത്. മലപ്പുറത്തെ നിത്യജീവിതത്തിലെ വിവിധ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ആരും പ്രൊഫഷണല്‍ അഭിനേതാക്കളല്ല എന്ന പ്രത്യേകതയുണ്ട്.

www.facebook.com/udfcampaignmlp എന്ന ഫേസ്ബുക്ക് പേജിലും https://www.youtube.com/channel/UC9Qq0wx1Sq07n0_DtSWes-A എന്ന യൂട്യൂബ് ചാനലിലുമാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.