മഞ്ചേശ്വരം പോളിംഗ് ശതമാനം കുറഞ്ഞതില്‍ യു.ഡി.എഫിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി

മലപ്പുറം: മഞ്ചേശ്വരം പോളിംഗ് ശതമാനം കുറഞ്ഞതില്‍ യു ഡി എഫിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടും.
എല്ലാ മണ്ഡലങ്ങളിലും യു ഡി എഫിന് നേട്ടമുണ്ടാവും. ഇരു സര്‍ക്കാറുളുടെയും പരാജയം യു.ഡി.എഫിന് തുണയാവും. പാര്‍ലിമന്റ് തെരഞ്ഞെടുപ്പിലെ ട്രെന്റ് ഇന്നും നിലനില്‍ക്കുന്നുണ്ട്.

എല്‍ഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടെന്ന ബി ജെ പി ആരോപണം അടിസ്ഥാന രഹിതമാണ്. ബി ജെ പി ഓരോ തെരഞ്ഞെടുപ്പിലും താഴേക്ക് പോവുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജലീല്‍ വിഷയം ഗൗരവകരമാണ്. ഉന്നത തലത്തില്‍ ഇടപെടണം. ഉന്നത പരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാവുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.