എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായ പ്രിയ സുഹൃത്താണ് വീരേന്ദ്രകുമാറെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏത് മുന്നണിയില്‍ നിന്നാലും ജനങ്ങള്‍ക്ക് പ്രിയങ്കരനാണ്. മുസ്ലിംലീഗുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം. ചിന്തകനൈ, സുഹൃത്തിനെ, എഴുത്തുകാരനെയൊക്കെയാണ് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. കാര്യങ്ങളില്‍ പാണ്ഡിത്യവും നിലവാരവുമുള്ള നേതാവാണ്.

ഇന്ന് രാജ്യം ആവശ്യപ്പെടുന്ന ഐക്യമുണ്ട്. ഇന്നത്തെ കാലത്ത് രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒന്നാണ് അത്. അതിനാല്‍ മുന്നണിയുടെ മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം നഷ്ടമല്ല വീരേന്ദ്രകുമാറിന്റെ വിയോഗമെന്നും കേരളത്തിന്റെ മുഴുവന്‍ നഷ്ടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാബറി മസ്ജിദ് സംഭവത്തിന് ശേഷം കേരളത്തിലെ മതമൈത്രി നില നിര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് വീരേന്ദ്രകുമാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE