രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഭേദഗതി ചെയ്യണം; പൗരത്വസമരവും ആള്‍ക്കൂട്ട കൊലപാതകങ്ങളും പരാമര്‍ശിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി നോട്ടിസ് നല്‍കി

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളൊന്നും പരാമര്‍ശിക്കപെട്ടില്ലന്നും അവകൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്താത്തത്, കശ്മീരിലടക്കം ഇന്റര്‍നെറ്റ് ഉപയോഗം തടസ്സപ്പെടുത്തിയത്, പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നുവെന്നും സഭ അംഗീകരിക്കുന്ന നയപ്രഖ്യാപനത്തില്‍ ഈ വിഷയങ്ങള്‍കൂടി ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

SHARE