പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ടുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രചരണം അടിസ്ഥാന രഹിതം

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജവീല്‍ തന്റെ വാര്‍ത്താസമ്മേളനങ്ങളിലും ഔദ്യോഗിക ഫേസ് ബുക്ക് പേജിലുമായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രാദേശിക വികസന ഫണ്ടുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം.പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്.

കോവിഡുമായി ബന്ധപ്പെട്ട് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയില്‍ 50 ലക്ഷം രൂപ ജില്ലയിലെ കോവിഡ് ആശുപ്രതിയായ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഞ്ച് വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിനും ബാക്കി വരുന്ന 50 ലക്ഷം രൂപ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ആശുപ്രതികളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കു ന്നതിനുമാണ് നല്‍കിയിട്ടുള്ളെതെന്നും ഇതുപ്രകാരമുള്ള നടപടി ക്രമങ്ങള്‍ മലപ്പുറം കളക്ട്രേറ്റില്‍ പുരോഗമിക്കുന്നുമുണ്ടെന്നും ഓഫീസ് അറിയിച്ചു.

സത്യം ഇതായിരിക്കെ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തെന്ന് മന്ത്രിയുടെ പ്രസ്താവനകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും കൂടാതെ കോവിഡുമായി ബന്ധപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ആവശ്യപ്പെട്ടത് പ്രകാരം പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാര്‍ച്ച് മാസത്തെ വേതനവും അതിനു പുറമെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏപ്രില്‍ മാസത്തെ വേതനവും സംഭാവനയായി നല്‍കിയിട്ടുണ്ടെന്നും എം.പിയുടെ ഓഫീസ് വ്യക്തമാക്കി.

SHARE