ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെട്ട് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി സംസാരിച്ച് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇവരെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

അതേസമയം കപ്പലിലുള്ള കാസര്‍കോട് ഉദുമ സ്വദേശി പ്രജിത്തിന്റെയും വണ്ടൂരിലെ അജ്മലിന്റെയും കുടുംബാംഗങ്ങളുമായി സംസാരിച്ചതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്‌

SHARE