ശശിക്കെതിരായ പീഡനപരാതി: യുവതിയെക്കൊണ്ട് മൊഴി മാറ്റിക്കാന്‍ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍

ശശിക്കെതിരായ പീഡനപരാതി: യുവതിയെക്കൊണ്ട് മൊഴി മാറ്റിക്കാന്‍ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍

പാലക്കാട്: പി.കെ ശശിക്കെതിരെ പരാതി നല്‍കിയ വനിത നേതാവിനെ കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമം നടക്കുന്നു. അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് മൊഴിമാറ്റല്‍ ആവശ്യപ്പെട്ട് യുവതിയെ കണ്ടത്.

ശശിക്ക് പൊതുസമൂഹത്തില്‍ നിന്ന് ഇപ്പോള്‍ തന്നെ ശിക്ഷ ലഭിച്ചെന്നും അതിനാല്‍ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാവാത്ത തരത്തില്‍ മൊഴി മാറ്റണമെന്നും മന്ത്രിയുടെ വിശ്വസ്തനായ ഉന്നതന്‍ യുവതിയോട് ആവശ്യപ്പെട്ടത്.
നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.കെ ശശി എം.എല്‍.എയെ ഏരിയ തലത്തിലേക്ക് തരംതാഴ്ത്തി നടപടി ഒതുക്കി തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെയാണ് യുവതിയെക്കൊണ്ട് മൊഴി മാറ്റലിന് നീക്കം നടക്കുന്നത്.

അന്വേഷണകമ്മീഷനു മുമ്പാകെ ഈ മാസം 14ന് പരാതികാരി നല്‍കിയ മൊഴി ശക്തമാണ്. ഇത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ശശിക്ക് കടുത്ത നടപടി നേരിടേണ്ടി വരും. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഒത്തുതീര്‍പ്പ് ശ്രമവുമായി യുവതിയെ കണ്ടത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ വിഷയത്തില്‍ നാലു പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY