തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബാങ്ക് തട്ടിപ്പ്

 

വീണ്ടും ബാങ്ക് തട്ടിപ്പ്. ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 390 കോടി രൂപ വായ്പയെടുത്ത് ഉടമകള്‍ മുങ്ങിയെന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സാണ് പരാതി നല്‍കിയിരിക്കുന്നത്. നീരവ് മോദിയുടെ അതേ രീതിയില്‍ ജാമ്യരേഖ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ജ്വല്ലറിയുടെ ഉടമകളായ സഭ്യസേത്, റീത്ത എന്നിവര്‍ ഒളിവിലാണ്.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ആറു മാസം മുമ്പ് നല്‍കിയ പരാതിയിലാണ് സിബിഐ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനി വായ്പ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2017 ആഗസ്ത് 16നാണ് ബാങ്ക് സിബിഐക്ക് പരാതി നല്‍കിയത്.

വജ്രആഭരണ വ്യാപാരം നടത്തുന്ന സ്ഥാപനം ബാങ്കിന്റെ ഗ്രേറ്റര്‍ കൈലാഷ്ഹഹ ശാഖയില്‍ നിന്ന് ജാമ്യപത്രം ഉപയോഗിച്ച് 2007 മുതല്‍ വായ്പ നേടിയിരുന്നു. എന്നാല്‍ വായ്പ തുക തിരിച്ചടക്കാതെ ഉടമകള്‍ മുങ്ങിയെന്നാണ് ബാങ്ക് നല്‍കിയ പരാതി. റീത്ത, സഭ്യ സേത് എന്നിവരാണ് കമ്പനിയുടെ നടത്തിപ്പുകാര്‍. 10 മാസമായി ഇവരും കമ്പനിയുടെ മറ്റ് ഡയറക്ടര്‍മാരും കുടുംബാംഗങ്ങളും സ്ഥലത്തില്ലെന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.വീണ്ടും ബാങ്ക് തട്ടിപ്പ്; 390 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയ ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

SHARE