പാല് വാങ്ങാന്‍ പോയ യുവാവ് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചു

പാല് വാങ്ങാന്‍ പോയ യുവാവ് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചു

കൊല്‍ക്കത്ത: പാല് വാങ്ങാന്‍ വേണ്ടി പോയ യുവാവ് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ബംഗാളിലെ ഹൗറയിലാണ് സംഭവം. 32 കാരനായ ലാല്‍ സ്വാമിയാണ് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ആസ്പത്രിയില്‍ എത്തും മുമ്പേ ലാല്‍ സ്വാമി മരണപ്പെടുകയായിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യം 21 ദിസത്തേക്ക് ലോക് ഡൗണായ സാഹചര്യത്തില്‍ അത്യാവശ്യത്തിനായി പുറത്തിറങ്ങുന്നവരെ പൊലീസ് മര്‍ദ്ദിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ലാല്‍ സ്വാമി കൊല്ലപ്പെട്ടതെന്ന് ഇയാളുടെ ഭാര്യ പറഞ്ഞു. ആസ്പത്രിയിലെത്തിക്കും മുമ്പേ ലാല്‍ സ്വാമി മരിക്കുകയായിരുന്നു. എന്നാല്‍ ഹൃദയഘാതം മൂലമാണ് ലാല്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ തന്നെ ഇയാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

ബംഗാളില്‍ ഇതുവരെ പത്തുപേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിലൊരാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. നയാബാദിലുള്ള 66-കാരനായ ആളാണ് പത്താമത്തെ രോഗി. ഇയാള്‍ വിദേശത്തുനിന്നോ സംസ്ഥാനത്തിന് പുറത്തേക്കോ യാത്ര ചെയ്തിട്ടില്ലെന്നാണ് വിവരം. മാര്‍ച്ച് 31 വരെ മുഖ്യമന്ത്രി മമതാബാനര്‍ജി സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY