കോവിഡ് ചികിത്സയിലിരിക്കെ നിരന്തരം പ്രശ്‌നമുണ്ടാക്കിയ രോഗികള്‍ക്കെതിരെ കേസെടുത്തു

ചികിത്സയിലിരിക്കെ നിരന്തരം പ്രശ്‌നമുണ്ടാക്കിയ രണ്ട് കോവിഡ് രോഗികള്‍ക്കെതിരെ കേസ്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് കേസ്. മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുകയും ഡോക്‌റുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് രോഗികള്‍ക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്ന രണ്ടു രോഗികള്‍ക്കെതിരെയാണ് കേസ്.

സബ്കളക്ടറുടെ ഓഫീസില്‍ നടന്ന അവലോകന യോഗത്തിലാണ് രോഗികള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. ഇന്ന് രണ്ടാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ കൊവിഡ് ബാധിതരുടെ എണ്ണം 49 ആയി.

SHARE