‘നിനക്കൊരു കുരുവും ഇല്ല’; ഗുരുതര രോഗവുമായി ആശുപത്രിയില്‍ പോകാനിറങ്ങിയ യുവാവിനെ തിരിച്ചയച്ച് പൊലീസ്

അര്‍ധരാത്രിയില്‍ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു പുറപ്പെട്ട തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനെ ചികിത്സ തേടാന്‍ അനുവദിക്കാതെ തിരിച്ചയച്ച് പൊലീസ് ഉദ്യോഗസ്ഥന്‍.തിരുവനന്തപുരം ഇരുപത്തിയെട്ടാം മൈല്‍ സ്വദേശി ശരത്ചന്ദ്രന്‍ ആര്‍ എന്ന യുവാവിനെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത.

‘നീ ഒരാശുപത്രിയിലും പോണ്ട, നിനക്കൊരു കുരുവും ഇല്ല’ എന്നുപറഞ്ഞ് പൊലീസ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ശരത്ചന്ദ്രന് വീട്ടിലേക്ക് മടങ്ങേണ്ടിവരികയും നേരം പുലര്‍ന്നതിനു ശേഷം ചികിത്സ തേടുകയും ചെയ്തു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ തനിക്കു വേണ്ടി സംസാരിച്ചെങ്കിലും എസ്.ഐ ചെവിക്കൊണ്ടില്ലെന്നും ജീവന്‍വരെ അപകടത്തിലായേക്കാവുന്ന അസുഖമായിരുന്നു തന്റേതെന്ന് പിന്നീട് പരിശോധനയില്‍ വ്യക്തമായെന്നും ശരത്ചന്ദ്രന്‍ ഇമെയില്‍ വഴി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

SHARE