ഉത്തര്‍പ്രദേശില്‍ യുവതിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ യുവതിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഇരുപതുവയസ്സുകാരിയെ രണ്ടു പോലീസുകാര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. ഗോരഖ്പുര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് യുവതിയെ ആക്രമിച്ചത്. പോലീസുകാരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതി സംഭവത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നിലവില്‍ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടുപോലീസുകാരും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും അനാശാസ്യത്തില്‍ ഉള്‍പ്പെട്ടവളെന്ന് ആരോപിക്കുകയും ചെയ്തുവെന്നും വിട്ടയക്കണമെന്ന് അഭ്യര്‍ഥിച്ചുവെങ്കിലും തന്നെ ഇരുവരും അടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു.ഗോരഖ്പുര്‍ പോലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി,ബി.എസ്.പി., പൂര്‍വാഞ്ചല്‍ സേന എന്നീ പാര്‍ട്ടികള്‍ ജില്ലാ മജിസ്‌ട്രേട്ട് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തി.

SHARE