ജില്ലക്ക് അകത്തും പുറത്തുമുള്ള യാത്രകള്‍ ഇനി ഇങ്ങനെ


ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ് നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പൊലീസിന്റെ വെബ്സെറ്റ്, ഫേസ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃകയുടെ പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പൊലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് പാസിന് സാധുത ഉണ്ടാവുക.

മെഡിക്കല്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് മണി വരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. അനുവാദം ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചു വേണം യാത്ര ചെയ്യാനെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

SHARE