പൊലീസിലെ പോസ്റ്റല്‍ വോട്ട്; ഇന്ന് നടപടിയുണ്ടാകുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് സമാഹരണത്തില്‍ ക്രമക്കേട് നടത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി. കേസില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് പരാമര്‍ശം നടത്തിയ വൈശാഖനെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും. നാല് പൊലീസുകാര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും.

അതേസമയം, നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും ടിക്കാറാംമീണ അറിയിച്ചു.

SHARE