നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ പരാതി പൊലീസ് തള്ളി

കോട്ടയം: ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസക്കെതിരെ ഷോണ്‍ജോര്‍ജ്ജ് നല്‍കിയ പരാതി പൊലീസ് തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചാണ് കേസ് തള്ളിയത്.

ട്രയിനില്‍ യാത്ര ചെയ്യവെ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്ന് നിഷ ജോസ് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള ചര്‍ച്ച ഉയര്‍ന്നിരുന്നു.

പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജാണ് നിഷയെ അപമാനിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് ഷോണ്‍ ജോര്‍ജ്ജ് ഡി.ജി.പിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കിയത്. പേര് വെളിപ്പെടുത്താതെ നിഷ തന്റെ പുസ്തകമായ ദ അതര്‍ സൈഡ് ഓഫ് ദിസ് ലൈഫിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

പേര് വെളിപ്പെടുത്താതെ നിഷ ഉന്നയിച്ച ആരോപണത്തില്‍ തനിക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് പൊലീസ് അന്വേഷിക്കണമെന്നുമായിരുന്നു ഷോണിന്റെ പരാതി. എന്നാല്‍ നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

SHARE