വനിതാ പൊലീസ് ഉദ്യോഗസ്ഥയെ 15 വയസുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ 15 വയസുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇവരുടെ പ്രണയബന്ധത്തില്‍ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് അമ്മയെ മകളും കാമുകനും ചേര്‍ന്ന് വകവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗാസിയാബാദിനെ ബ്രിജ് വിഹാര്‍ കോളനിയിലാണ് സംഭവം നടന്നത്.

സ്ട്രിംഗ് ഉപയോഗിച്ചാണ് അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ബോധരഹിതയായി ഭാര്യയെ കണ്ടത്. തുടര്‍ന്ന് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുള്ളില്‍ മരണം സംഭവിച്ചിരുന്നു. കൊലപാതകം നടത്തിയ മകളെയും കാമുകനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

SHARE