പൊന്നാനിയില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മലപ്പുറം: പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഞായറാഴ്ച താലൂക്ക് പൂര്‍ണമായി അടച്ചിടുമെന്നാണ് അറിയിപ്പ്. സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ആശങ്കയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം താലൂക്കില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടികള്‍ തുടരുന്നത്. നേരത്തെ രോഗികളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത് പിന്‍വലിച്ചത്. അതിന് ശേഷവും സമ്പര്‍ക്കത്തിലൂടെയുളള രോഗ വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഇന്നലെ മാത്രം 23 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായത്. ഇതില്‍ 21 പേര്‍ പൊന്നാനിയിലാണ്. 55 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് മലപ്പുറത്താണ്. 431 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

SHARE